കോന്നി: അരുവാപ്പുലം കൃഷി ഭവന്റെ നേതൃത്വത്തിൽ ആവണിപ്പാറ ആദിവാസി കോളനിയിൽ ആത്മ പദ്ധതി പ്രകാരം ഭക്ഷ്യ സുരക്ഷ,ഏകദിനപരിശീലനം,സ്ത്രീ ശാക്തീകരണം എന്നീ പദ്ധതികളുടെ പരിശീലനവും സെമിനാറും നടന്നു. വാർഡ് മെമ്പർ സിന്ധു ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ നസീറ ബീഗം, അസി:കൃഷി ഓഫീസർമാരായ മേരി.ടി.ജോൺ, അബ്ദുൽജലീൽ, സജികുമാർ.കെ,പ്രശാന്ത്, അശ്വതി, നീതു,വന്ദന,അനന്ദു,ഗീതു,അലക്സി എന്നിവർ സംസാരിച്ചു.