06-mylapra-bank-strike
മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ അഴിമതികൾക്കെതിരെ ബിജെപി മൈലപ്ര പഞ്ചായത്ത് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ്ണ എഴാം വാർഡ് മെമ്പറും സമരസമിതി കൺവീനറുമായ കെ എസ് പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ അഴിമതികൾക്കെതിരെ ബി.ജെ.പി മൈലപ്ര പഞ്ചായത്ത് കമ്മിറ്റി സായാഹ്ന ധർണ നടത്തി. എഴാം വാർഡ് മെമ്പറും സമരസമിതി കൺവീനറുമായ കെ.എസ് പ്രതാപൻ ധർണ ഉദ്ഘാടനം ചെയ്തു. ഞ്ചായത്ത് പ്രസിഡന്റ് സദാനന്തൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബി.അഭിലാഷ്, കർഷകമോർച്ച ജില്ലാ ട്രഷറാർ ഡി.വിജയകുമാർ, ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി അഖിൽ എസ്.പണിക്കർ, നന്ദിനി സുധീർ, സോമവല്ലി സൈമൺ എന്നിവർ സംസാരിച്ചു.