
ചെങ്ങന്നൂർ: വെൺമണി മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടുകൂടി ഇന്ന് സമാപിക്കും. രാവിലെ 5. 30 ന് ഗണപതിഹോമം. എട്ടുമുതൽ ഭാഗവതപാരായണം 9.30 ന് ആറാട്ട് ബലി. ഉച്ചയ്ക്ക് 12 ന് ആറാട്ട് സദ്യ. 3. 30ന് ആറാട്ട് പുറപ്പെടൽ. വൈകിട്ട് 6.30ന് ആറാട്ട് വരവ്. രാത്രി എട്ടിന് കൊടിയിറക്ക്. ദീപാരാധന. വിശേഷാൽ വഴിപാടുകൾ കൊടിമരച്ചുവട്ടിൽ പറ വഴിപാട് എന്നിവ നടത്തുന്നതിന് സൗകര്യമുണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ, സെക്രട്ടറി ജി.ശ്രീക്കുട്ടൻ, കൺവീനർ എം മനോഹരൻ എന്നിവർ അറിയിച്ചു.