
മല്ലപ്പള്ളി : താലൂക്കിലെ വികസന സമിതിയോഗം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് മല്ലപ്പള്ളി താലൂക്ക് ഓഫീസിൽ കൂടും. യോഗത്തിൽ താലൂക്കിന്റെ പരിധിയിലുള്ള ജില്ലാപഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും താലൂക്ക്തല ഓഫീസ് മേധാവികൾ എന്നിവർ കൃത്യമായി പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.