തിരുവല്ല: സാമൂഹിക സുരക്ഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും പൊതുജീവിതത്തിൽ ഏറെ പ്രചോദനമായിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. സി.പി.ഐ.യുടെ നേതൃത്വത്തിൽ തിരുവല്ല ഗവ.ആശുപത്രിയിൽ നടന്നുവരുന്ന വിശപ്പുരഹിത പ്രഭാതം പദ്ധതിയുടെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ ദിവസവും മുടങ്ങാതെ ഭക്ഷണം നൽകുന്ന വിശപ്പുരഹിത പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. വിശപ്പുരഹിത പ്രഭാതം പദ്ധതി ചെയർമാനും സി.പി.ഐ ജില്ലാ എക്സി.അംഗവുമായ അഡ്വ.കെ.ജി.രതീഷ് കുമാർ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് സി.ഇ.ഒ സിജോ പന്തപ്പള്ളി, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ശശികുമാർ, പദ്ധതി കോ-ഓർഡിനേറ്റർ മാരായ അനു.സി.കെ, ജോബി പീടിയേക്കൽ എന്നിവർ സംസാരിച്ചു.