കോന്നി: ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 22 മുതൽ 29 വരെ നടക്കും. മാവേലിക്കര സുരേഷ് ഭട്ടതിരിപ്പാട്‌ യജ്ഞാചാര്യനായിരിക്കും. അനിൽ പനമ്പറ്റ, ജീവൻ പുത്തൂർ എന്നിവരാണ് യജ്ഞപൗരാണികർ. ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറും മുൻ എം.പിയുമായ ചെങ്ങറ സുരേന്ദ്രൻ യജ്ഞം ഉദ്ഘാടനം ചെയ്യും.