1
പഴകുളത്ത് കാട് കയറുന്നെ കെട്ടിടം .

പഴകുളം: പഴകുളത്ത് ഡവലപ്പ്മെന്റ് വുമൺ ആൻഡ് ചിൽഡ്രൻ റൂറൽ ഏരിയ പദ്ധതി പ്രകാരം നിർമ്മിച്ച കെട്ടിടം കാടുകയറുന്നു. രണ്ട് പതിറ്റാണ്ട് മുൻപ് സ്ത്രീകളുടെയും കുട്ടികളുടെയും സാർവത്രിക പുരോഗതി ലക്ഷ്യമിട്ട് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ആരംഭിച്ച പദ്ധതിയാണ്. ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനാണ് കെട്ടിടം പണിതത്. പക്ഷേ ബ്ലോക്ക് പഞ്ചായത്തിൽ ഇന്ന് ഇങ്ങനൊരു പദ്ധതിയില്ല. രണ്ട് പതിറ്റാണ്ട് മുൻപ് ആരംഭിച്ച പദ്ധതിക്ക് അന്ന് പണിത കെട്ടിടമാണ് കാടുകയറി നശിക്കുന്നത്. സ്ത്രീകൾ അംഗമായ യൂണിറ്റിന് ചെറുകിട വ്യവസായ സംരംഭം ആരംഭിക്കുന്നതിനാണ് കെട്ടിടം പണിതു നൽകിയത്. ഇപ്പോൾ പദ്ധതിയും ഇല്ല, യൂണിറ്റും ഇല്ലാത്ത സ്ഥിതിയാണ്. കെട്ടിടം കാടുമൂടി കാണാൻ പറ്റാത്ത അവസ്ഥയിലാണ്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിനാണെന്നാണ് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പറയുന്നത്.

ഇങ്ങനെ നിരവധി കെട്ടിടങ്ങൾ പല ഭാഗങ്ങളിൽ നശിക്കുന്നുണ്ട്. പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ ഏറ്റെടുത്ത് ഇത്തരം കെട്ടിടങ്ങൾ മറ്റ് ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

.......................

പറക്കോട് ഇങ്ങനെ പദ്ധതി ഇപ്പോൾ നിലവിലില്ല. ഈ ആവശ്യത്തിനായി പണിത കെട്ടിടങ്ങൾ നശിക്കാതെ സംരക്ഷിക്കേണ്ടതുണ്ട്. മറ്റ് പദ്ധതികൾക്ക് ഈ കെട്ടിടങ്ങൾ ഉപയോഗിക്കാൻ കഴിയുമോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കും.

എ.പി സന്തോഷ്.

(പഴകുളം ഡിവിഷൻ
ബ്ലോക്ക് പഞ്ചായത്ത് അംഗം)