തിരുവല്ല: ഹാബേൽ ഫൗണ്ടേഷനും കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്ററും സംയുക്തമായി അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം ലോക തൊഴിലാളിദിനം ആഘോഷിച്ചു. നിർമ്മാണ മേഖലയിലും ഇതര തൊഴിലുകളിലും ഏർപ്പെട്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ മധുരം പങ്കുവച്ചും കലാപരിപാടികൾ അവതരിപ്പിച്ചും നടത്തിയ തൊഴിലാളി ദിനാഘോഷം ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി പ്രൊഫ.ജേക്കബ് എം.ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ്, കല്ലൂപ്പാറ പഞ്ചായത്ത് അംഗം എബി മേക്കരിങ്ങാട്ട്, കെ.എസ്.ടി.സി സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ, എം.കെ സുഭാഷ്കുമാർ,എം.ടി.കുട്ടപ്പൻ,ജോസ് പള്ളത്തുചിറ,കെ.കെ.അനിൽ, സി.ജെ.മത്തായി, അജിത കുട്ടപ്പൻ, സാൻട്രു, ജമാൽ ഹുസൈൻ, സൈമൂർ ഹക്ക്, മിഥുൻ ഹക്ക് എന്നിവർ പ്രസംഗിച്ചു.