hotel

പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പത്തനംതിട്ട കല്ലറകടവിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ഈ അദ്ധ്യയന വർഷം അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പട്ടികജാതി വിഭാഗം, പട്ടിക വർഗ വിഭാഗം, പിന്നാക്ക വിഭാഗം, ജനറൽ വിഭാഗം എന്നിങ്ങനെയാണ് പ്രവേശനം. എല്ലാ ആധുനിക, അടിസ്ഥാന സൗകര്യങ്ങളുമുള്ളതാണ് ഹോസ്റ്റൽ. പോക്കറ്റുമണി, സ്റ്റേഷനറി സാധനങ്ങൾ, യാത്രക്കൂലി എന്നിവയ്ക്ക് മാസം തോറും നിശ്ചിതതുകയും അനുവദിക്കും. കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചാണ് ഹോസ്റ്റലിന്റെ പ്രവർത്തനം. കൂടുതൽ വിവരങ്ങൾക്ക് ഇലന്തൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 9544788310, 8547630042.