ഇലന്തൂർ : പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ കച്ചവടസ്ഥാപനങ്ങളും നിർബന്ധമായും പഞ്ചായത്ത് ലൈസൻസോടുകൂടി മാത്രം പ്രവർത്തനം നടത്തേണ്ടതാണെന്ന് ഇലന്തൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പരിധിയിൽ പ്രവർത്തിച്ചുവരുന്ന ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് വിൽപ്പനകേന്ദ്രങ്ങൾ, ആഹാരം പാകം ചെയ്തും അല്ലാതെയും വിൽപ്പന നടത്തുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവ അടിയന്തരമായി പഞ്ചായത്ത് ലൈസൻസ് നേടണം. ശുചിത്വം ഇല്ലാതെയും പഴകിയതും ഗുണനിലവാരം ഇല്ലാത്തതും,ആരോഗ്യത്തിന് ഹാനികരവുമായ രാസപദാർത്ഥങ്ങൾ ചേർത്തതുമായ ആഹാരപദാർത്ഥങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതും പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണെന്ന് ഇലന്തൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ : 0468 2362037.