ചെങ്ങന്നൂർ: ലോകമാതൃദിനം രണ്ടു ദിവസം മുൻപേ ആഘോഷിച്ചു ചെങ്ങന്നൂർ നഗരസഭ. അമ്മനിലാവ് എന്ന പേരിൽ വെള്ളിയാഴ്ചയാണ് മാതൃദിനം ആചരിച്ചത്. കൊഴുവല്ലൂരിലെ സ്വകാര്യ കോളേജുമായി ചേർന്നായിരുന്നു ചടങ്ങ് നടത്തിയത്. ചെങ്ങന്നൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് സമ്മേളനത്തിനു പുറമേ ഫ്ളാഷ് മോബ് അടക്കമുള്ള കലാപരിപാടികളും അരങ്ങേറി. ചടങ്ങിന് മുന്നോടിയായി നഗരസഭയിൽ യോഗം വിളിച്ചിരുന്നില്ലെന്ന് കൗൺസിലർമാർ പറയുന്നു. പരിപാടി അവതരിപ്പിക്കാൻ അനുവാദം ചോദിച്ചെത്തിയ കോളേജിനെ ഒപ്പം ചേർത്തു മാതൃദിനംആചരിക്കാൻ നഗരസഭ പദ്ധതിയിടുകയായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. നഗരസഭയുടെ മാതൃദിനാചരണം സമൂഹ മാദ്ധ്യമങ്ങളിലടക്കം ചർച്ചയായിട്ടുണ്ട്.