daily
നഴ്‌സസ് വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ നിർവഹിക്കുന്നു

പത്തനംതിട്ട : നഴ്‌സസ് വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർവഹിച്ചു. കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജിൽ നടന്ന ചടങ്ങിൽ ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിത കുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി.എസ്. നന്ദിനി, മുത്തൂറ്റ് ആശുപത്രി സൂപ്രണ്ട് ഡോ. ചെറിയാൻ മാത്യു, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ജോൺ, വാർഡ് മെമ്പർ ഗീതാ മുരളി, കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മിന്നി മേരി മാമ്മൻ, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻ ചാർജ് വി. സുഷ, ഡെപ്യുട്ടി നഴ്‌സിംഗ് സൂപ്രണ്ട് എൻ. സുമ, കെ.ജി.എൻ.എ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പർ എം.റ്റി. സുധ, കെ.ജി.എൻ.യു ജില്ലാ പ്രസിഡന്റ് ജയാ ജെസി മാമ്മൻ, മുത്തൂറ്റ് ആശുപത്രി സീനിയർ നഴ്‌സിംഗ് ഓഫീസർ എലിസമ്മാ ടോമിച്ചൻ, കെ.ജി.എസ്.എൻ.എ ജില്ലാ പ്രസിഡന്റ് നൗഫി നജീബ് എന്നിവർ പങ്കെടുത്തു.