1
അപകടം ഉണ്ടാക്കിയെ പൊലീസ് ജീപ്പ് .

പഴകുളം: അനധികൃതമായി എടുത്ത പച്ച മണ്ണുമായി പോയ ലോറിയെ പിന്തുടരവെ പിറകോട്ടെടുത്ത പൊലീസ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. പഴകുളം പടിഞ്ഞാറ് കുലച്ചാതിവിള കിഴക്കതിൽ വീട്ടിൽ ഉഷ, മകൾ രാജി എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ 6.45ന് പഴകുളം ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പഴകുളം കെ.പി റോഡിൽ നിന്നും കനാൽ പാലം വഴിയുള്ള ഉപറോഡിലേക്ക് പൊലീസിനെ വെട്ടിച്ച് കടന്ന ടിപ്പ‌ർ പിന്തുടരുന്നതിനിടെ യായിരുന്നു അപകടം. സംഭവത്തിൽ പൊലീസ് ജീപ്പ് ഡ്രൈവർ ജോബിനെതിരെ അടൂർ പൊലീസ് കേസെടുത്തു.പരിക്കേറ്റവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ണുമായി പോയ ടിപ്പർ പിടികൂടാനായില്ല.