അടൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് ,എസ്.സി.ഇ ആർ.ടി.കേരളം, ഡയറ്റ് പത്തനംതിട്ട- തിരുവല്ല എന്നിവയുടെ ആഭിമുഖ്യത്തിൽ അവധിക്കാല അദ്ധ്യാപക സംഗമം സംഘടിപ്പിച്ചു. പഴകുളം പാസിൽ ആരംഭിച്ച സംഗമം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബീനറാണി കെ. എസ്. ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് അഡ്വ. ജിതേഷ് മുഖ്യാതിഥിയായിരുന്നു. പത്തനംതിട്ട ഡയറ്റ് പ്രിൻസിൽ ഇൻചാർജ് ഡോ.കെ.ജെ.ബിന്ദു, എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർമാരായ സജീവ് തോമസ്, സതീഷ്‌കുമാർ കെ., ഡയറ്റ് ലക്ചറർമാരായ ഡോ. ഷീജ. കെ, ഡോ. ദേവി കെ. കെ, തിരുവല്ല വിദ്യാഭ്യാസ ജില്ല ഓഫീസർ പ്രസീന പി ആർ, എസ്. എസ്. കെ. പത്തനംതിട്ട ജില്ലാ പ്രോഗ്രാം ഓഫീസർ ജയലക്ഷ്മി, അടൂർ എ ഇ. ഒ സീമാദാസ്, ബി പി സി സ്മിത എന്നിവർ പ്രസംഗിച്ചു.