പത്തനംതിട്ട : റെഡ് ക്രോസ് സോസൈറ്റിയുടെ സ്ഥാപകദിനമായ നാളെ പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ റെഡ് ക്രോസ് ദിനം ആചരിക്കും. കോഴഞ്ചേരി താലൂക്ക് ബ്രാഞ്ച് ചെയർമാൻ പി.കെ.ജോസഫിന്റെ അദ്ധ്യക്ഷതയിൽ കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി താലൂക്ക് തഹസീൽദാർ സുനിൽകുമാർ മുഖ്യ സന്ദേശം നൽകും. പ്രൈമറി ഹെൽത്ത് സെന്ററുകൾക്ക് ഓക്‌സിജൻ കോണ്‌സെൻട്രേറ്ററും ജെ. ആർ.സി പെൺകുട്ടികൾക്ക് ഹൈജീനിക് കിറ്റും സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി ഏബൽ മാത്യു അറിയിച്ചു.