പത്തനംതിട്ട: കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ സാമുവൽ കിഴക്കുപുറത്തിനെ തമിഴ്‌നാട്ടിലെ കോൺഗ്രസ് ജില്ലാ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായി ഐ.ഐ.സി.സി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി നിയമിച്ചു.
ഇത് സംബന്ധിച്ച് കെ.പി.സി.സി , എ.ഐ.സി.സി ക്ക് നൽകിയ ശുപാർശ പരിഗണിച്ചാണ് സാമുവൽ കിഴക്കുപുറത്തിനെ നിയമിച്ചത്. മേയ് 11 ന് ചെന്നയിൽ തമിഴ്‌നാട് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ എത്തി സാമുവൽ കിഴക്കുപുറം ജില്ലാ റിട്ടേണിംഗ് ഓഫീസറായി ചുമതല ഏറ്റെടുക്കും. തമിഴ്‌നാട് വെല്ലൂർ സെട്രൽ ജില്ലയിലെ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പ്രവർത്തന ചുമതലയണ് സാമുവൽ കിഴക്കുപുറത്തിന് നൽകിയിരിക്കുന്നത്.