പന്തളം: കരിങ്ങാലി പുഞ്ചയിലെ പോത്താലി നെല്ലിക്കൽ പാടശേഖരത്തിലെ തരിശു കൃഷിയിൽ വൻ തട്ടിപ്പ് നടക്കുന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാടശേഖരസമിതി പ്രസിഡന്റ് കെ.എസ്. നീലകണ്‌ഠന്റെ നേതൃത്വത്തിൽ നിലം ഉടമകളായ 24 പേർ പരാതി നൽകി. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്, 25 ഹെക്ടർ പോലുമില്ലാത്ത പാടശേഖരം 80 ഹെക്ടറുണ്ടെന്ന് കാട്ടിയാണ് തട്ടിപ്പെന്ന് പരാതിയിൽ പറയുന്നു.
സർക്കാരിൽ നിന്ന് വൻതുക ആനുകൂല്യമായി വാങ്ങി തട്ടിപ്പ് നടത്താനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട്
വിജിലൻസ് ഓഫീസർ, കൃഷി ഡയറക്ടർ , പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവർക്കാണ് പരാതി നൽകിയത്.