
മലയാലപ്പുഴ: സീതത്തോട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷെമിർ തടത്തിൽ, ഷെമി തടത്തിൽ, ജിബു ഏബ്രഹാം എന്നിവരെ മർദ്ദിച്ചതിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ പ്രതിഷേധ യോഗം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. എലിസബത്ത് അബു, പ്രമോദ് താന്നിമൂട്ടിൽ, അഡ്വ. ആശ പെരുംപ്രാൽ, ജയിംസ് പരുത്തിയാനി, സാബു പുതുക്കുളം,ഉണ്ണി മുക്കുഴി, ഏബ്രഹാം മാത്യു, സന്തോഷ് താഴം എന്നിവർ പ്രസംഗിച്ചു.