കൊടുമൺ: പതിനാല് വയസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം കുറ്റി ചെമ്പരുന്തിൻകുഴി കൃഷ്ണൻകുട്ടിയുടെയും സുലജയുടെയും മകൾ പാർവതിയെയാണ് ഇന്നലെ രാവിലെ 11,30ന് വീട്ടിലെ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരി പവിത്രയാണ് തൂങ്ങിനിൽക്കുന്നത് ആദ്യം കണ്ടത്. മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ലന്ന് പറയുന്നു. അടൂർ ജനറൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. കൊടുമൺ പൊലീസ് മേൽനടപടി സ്വീകരിച്ചു.