vineet
പ്രതി വിനീത്

ഇലവുംതിട്ട: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഇലവുംതിട്ട കാരിത്തോട്ട എരിഞ്ഞനാംകുന്നത്ത് കടവത്രയിൽ പീസ് കോട്ടേജിൽ തങ്കച്ചനെ (92) ആക്രമിച്ച് പണവും ബാഗും ബാങ്ക് രേഖകളും പോർച്ചിലുണ്ടായിരുന്ന സ്കൂട്ടറും കവർന്ന പ്രതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന വിനീതിനെ (31) ഹരിപ്പാട് നിന്ന് ഇലവുംതിട്ട പൊലീസ് പിടികൂടുകയായിരുന്നു. കവർച്ചാ മുതലടങ്ങിയ ബാഗും സ്കൂട്ടറും കണ്ടെടുത്തു. ഫോൺ ലൊക്കേഷൻ നിരീക്ഷിച്ചാണ് പ്രതിയെ കുടുക്കിയത്.

തങ്കച്ചന്റെ സഹായിയായി ജോലി ചെയ്തിരുന്നയാളാണ് വിനീത്. കഴിഞ്ഞ 29ന് ഇയാൾ തങ്കച്ചന്റെ വീട്ടിലെത്തി 2500 രൂപ ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം പണവും ബാഗും രേഖകളും കവർന്നു. പോർച്ചിലുണ്ടായിരുന്ന സ്കൂട്ടറിലാണ് ഇയാൾ കടന്നു കളഞ്ഞത്. എസ് ഐ ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടയാണ് അന്വേഷണം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.