അടൂർ: ലൈഫ് ലൈൻ ആശുപത്രിയിൽ യൂറോളജി വിഭാഗത്തിൽ മൂത്രാശയത്തിലെയും കിഡ്‌നിയിലെയും കല്ല് പൊടിച്ചു കളയുന്നതിനുള്ള ലേസർ സംവിധാനം നിലവിൽവന്നു. ലേസർ മെഷീൻ, ഫ്‌ളെക്‌സിബിൾ സ്‌കോപ്പ് എന്നിവ ഉപയോഗിച്ചാണ് കല്ല് പൊടിക്കുന്നത്. ഇടത്തെ കിഡ്‌നിയിൽ 11 മില്ലി മീറ്റർ വലിപ്പമുള്ള കല്ല് മൂലംവേദന അനുഭവിച്ചു വന്നയാൾക്ക് ലേസർ ഉപയോഗിച്ചുള്ള RIRS (Rterograde Itnra Renal Surgery) വിജയകരമായി ഇക്കഴിഞ്ഞ മേയ് നാലാംതീയതി നടത്തി. യൂറോളജി വിഭാഗം ഡോ.ദീപു ബി, അനെസ്‌തേറ്റിസ്ര് ഡോ.ശ്രീലത എന്നിവർ സർജറിക്ക് നേതൃത്വം നൽകി. അഡ്മിറ്റ് ആയതിന്റെ പിറ്റേദിവസം തന്നെരോഗിയെ ഡിസ്ചാർജ് ചെയ്യുവാനായി. മുറിവില്ലായെന്നതും, ബ്ലീഡിംഗ് ഇല്ലായെന്നതും, വേദനരഹിത മാണെന്നതും, വിശ്രമം ആവശ്യമില്ലായെന്നതും ഈ സർജറിയുടെ പ്രത്യേകതയാണ്.