തിരുവല്ല : തെളിനീരൊഴുകും നവകേരളം കാമ്പയിൻ ഭാഗമായി പെരിങ്ങര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചാത്തങ്കരിയിൽ ജല നടത്തം സംഘടിപ്പിച്ചു. ചാത്തങ്കരി - മുട്ടാർ ആറ്റുതീരത്ത് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ. നായർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഏബ്രഹാം തോമസ്, ജയ ഏബ്രഹാം, ജില്ലാ കോർഡിനേറ്റർ രാജൻ, ഫാ.വി.ടി കുര്യൻ, പഞ്ചായത്ത് സെക്രട്ടറി ജോസ് ഈപ്പൻ, അശ്വതി എന്നിവർ പ്രസംഗിച്ചു.