camp
എസ്.എൻ.വി.എസ് ഹൈസ്കൂളിൽ ആരംഭിച്ച കുട്ടികളുടെ ദ്വിദിന ക്യാമ്പ് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: വിദ്യാഭ്യാസം ജീവിതത്തിന് എന്ന സന്ദേശമുയർത്തി തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളിൽ വേനൽ ശലഭങ്ങൾ എന്ന കുട്ടികളുടെ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. മാത്യു ടി.തോമസ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ബിനാറാണി കെ.എസ് മുഖ്യപ്രഭാഷണം നടത്തി. ഒറിഗാമി, ചിത്രകല,അഭിനയം, നാടൻപാട്ട്, പേപ്പർ ക്രാഫ്റ്റ്, കഥാപ്രസംഗം പരീക്ഷണങ്ങൾ, വാർത്താപത്രിക തയാറാക്കൽ, വിവിധ കലാപരിപാടികൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും. റിട്ട. കലാദ്ധ്യാപകൻ കെ.രാജൻ, നാടക- സാഹിത്യ പ്രവർത്തകൻ രവി പ്രസാദ്, യോഗാചാര്യ ഹരീഷ് ശിവശങ്കർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. 50 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. എസ്.എൻ.ഡി.പി യോഗം നിയുക്ത ഡയറക്ടർ ബോർഡ് അംഗം സന്തോഷ് ഐക്കരപറമ്പിൽ, സ്കൂൾ മാനേജർ പി.ടി പ്രസാദ്, നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, ഹെഡ്മിസ്ട്രസ് സന്ധ്യ.ഡി, ശാഖാ പ്രസിഡന്റ് പി.എൻ മണിക്കുട്ടൻ, റിട്ട. ഡയറ്റ് പ്രിൻസിപ്പൽ ഡോ.ആർ.വിജയമോഹനൻ, ക്യാമ്പ് കോർഡിനേറ്റർ അജിത.എസ് എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന സമാപനസമ്മേളനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ കരിമ്പിൻകാല ഉദ്ഘാടനം ചെയ്യും. തിരുവല്ല എ.ഇ.ഒ മിനികുമാരി വി.കെ മുഖ്യപ്രഭാഷണം നടത്തും. സീനിയർ അദ്ധ്യാപിക ജയാ വാസുദേവൻ, മെർലിൻ മേരി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ക്യാമ്പ് അനുഭവങ്ങൾ പങ്കുവയ്ക്കുകയും വിലയിരുത്തുകയും ചെയ്യും.