അടൂർ : മലയാള കലാകാരൻമാരുടെ സംഘടനയായ നന്മയുടെ നേതൃത്വത്തിൽ നടന്ന ബാലയരങ്ങ് കലോത്സവത്തിന്റെ മേഖല വിജയി കൾക്കുള്ള സമ്മാനങ്ങളും മെമ്പർഷിപ്പ് കാർഡും വിതരണം ചെയ്തു. നഗരസഭാ ഉപാദ്ധ്യക്ഷ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബുദ്ധ ആർ വിജയൻ അദ്ധ്യക്ഷത വഹിച്ചു.