അടൂർ : അടൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അജികുമാറിനെ 2016 ആഗസ്റ്റ് 2ന് സ്റ്റേഷനിൽ കയറി മർദ്ദിക്കുകയും ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് വള്ളിക്കോട് സ്വദേശി ഐസക്കിനെതിരേ പൊലീസ് എടുത്ത കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് അടൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് എസ്.വി.മനേഷ് വെറുതേവിട്ട് ഉത്തരവായി. അടൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സാമുവൽ ഏബ്രഹാമിനായിരുന്നു അന്വേഷണ ചുമതല. പ്രതിക്കുവേണ്ടി അഭിഭാഷകരായ ബിജു വർഗീസ്, സവിതാ അഭിലാഷ് എന്നിവർ ഹാജരായി.