08-volley-camp
യുണൈറ്റഡ് സപോട്‌സ് ക്ലബ്ബിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കടമ്മനിട്ട യു.എസ്.പി. സ്റ്റേഡിയത്തിൽ ആരംഭിച്ച വോളിവോൾ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയവർ

നാരങ്ങാനം: പടയണിയുടെ തപ്പുതാളത്തിനൊപ്പം ചുവടുവച്ചു ശീലിച്ച കടമ്മനിട്ടയിലെ യുവനിര കായികരംഗത്തും കടമ്മനിട്ടയുടെ പേര് ഉയരത്തിലെത്തിക്കാൻ തയ്യാറെടുക്കുന്നു. യുണൈറ്റഡ് സപോർട്‌സ് ക്ലബിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കടമ്മനിട്ട യു.എസ്.പി. സ്റ്റേഡിയത്തിൽ ആരംഭിച്ച വോളിബാൾ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ ആൺകുട്ടികളും പെൺകുട്ടികളും കൂട്ടത്തോടെ എത്തുകയാണ്. 11 മുതൽ 20 വയസുവരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ആദ്യദിനം തന്നെ 75 ഓളം കുട്ടികളെത്തി. . നിരവധിദേശീയതാരങ്ങളെ സമ്മാനിച്ച വിദഗ്ദ്ധ കോച്ചിംഗ് മുമ്പും ഇവിടെ നടന്നിട്ടുണ്ട്. എസ്.രാധാകൃഷ്ണൻ, മനോജ്, ജയകുമാർ,എസ്.ശ്രീകുമാർ, കെ.വി.അലക്‌സാണ്ടർ, ഓമനക്കുട്ടൻ, കടമ്മനിട്ട കരുണാകരൻ ,​കണ്ണൻ എന്നിവർ നേതൃത്വം നൽകുന്നു. എൻ.എ.എസ് കോച്ച് ഷെഫീക്കിന്റെ നേതൃത്വത്തിലാണ് പരിശീലനം