പത്തനംതിട്ട: ശമ്പള പരിഷ്‌കരണ കുടിശിക, ക്ഷാമബത്ത കുടിശിക ഇവ ഉടൻ അനുവദിക്കുക. അപാകതകൾ പരിഹരിച്ചും കൂടുതൽ ആശുപത്രികൾ ഉൾപ്പെടുത്തിയും മെഡിസെപ്പ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ജില്ലാ ട്രഷറിക്കു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി സി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീ.ആർ.മോഹനന്റെ അദ്ധ്യക്ഷ വഹിച്ചു. സംസ്ഥാന സമിതി അംഗം പി. ശ്രീനിവാസൻ, ഫെറ്റോ ജില്ലാ സെക്രട്ടറി എസ്. ഗിരീഷ് എന്നിവർ സംസാരിച്ചു.