1
അമ്മിണി ടീച്ചർക്ക് നൽകിയ യാത്രയയപ്പ്

തെങ്ങമം: ഏറ്റവും മികച്ച അങ്കണവാടി ടീച്ചറിനുള്ള സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നേടി 39 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ച നാട്ടുകാരുടെ സ്വന്തം അമ്മിണി ടീച്ചർക്ക് നാടിന്റെ ഹൃദ്യമായ യാത്രയയപ്പ്. കൈതക്കൽ - ചെറുകുന്നം പ്രദേശത്തെ നിരവധി പേരുടെ ആദ്യ ഗുരുവാണ് അമ്മിണി. മാതൃവാത്സല്യം പകർന്നു നൽകുന്ന ടീച്ചറിന്റെ പ്രവർത്തന ഫലമായി ചെറുകുന്നം അങ്കണവാടി ജില്ലയിലെ തന്നെ മികച്ച അങ്കണവാടികളിൽ ഒന്നായി ഇന്നും തുടരുന്നത് ടീച്ചറിന്റെ പ്രവർത്തവിജയമാണെന്നാണ് വിലയിരുത്തൽ. കൈതക്കൽ ബ്രദേഴ്സ് സാംസ്ക്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ ഒത്തുകൂടി യാത്രയയപ്പ് നൽകിയത്. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മക്കുറുപ്പ് സ്നേഹാദരവ് ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ആര്യ വിജയൻ, പഞ്ചായത്ത് അംഗം രഞ്ജിനി കൃഷ്ണകുമാർ,മുൻ പഞ്ചായത്ത് അംഗം തഴവാവിള ദിവാകരൻ,ബ്രദേഴ്‌സ് സെക്രട്ടറി ജയകുമാർ പി, ട്രഷറർ വിമൽ കുമാർ.എസ്, വിമൽകുമാർ ആർ,ബിജു ബി.കെ, വി.ബിജു വനിതാവേദി ഭാരവാഹികളായ രാജി ജെ,ജയലക്ഷ്മി ടി, ചിന്നു വിജയൻ ബാലവേദി ഭാരവാഹികളായ ഹരികൃഷ്ണൻ എസ് ,സാഹിത്യ വി.എം എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം, വനിതാവേദി, ബാലവേദി എന്നിവയുടെ ഉപഹാരങ്ങൾ ടീച്ചറിന് സമ്മാനിച്ചു. അമ്മിണി ടീച്ചർ സ്നേഹാദരവിന് നന്ദി രേഖപ്പെടുത്തി. തൊഴിലിടങ്ങളിൽ മികവ് പുലർത്തിയ ബ്രദേഴ്‌സ് പ്രവർത്തകരും ഡ്രൈവർമരുമായ സുനിൽ കുമാർ വി, പ്രശാന്ത് എസ്.എന്നിവരെ ചടങ്ങിൽ അണിയിച്ച് ആദരിച്ചു. സഫലം@35ന്റെ ഭാഗമായി നടന്ന 24-ാം പരിപാടിയായിരുന്നു ഇത്.