തെങ്ങുക്കാവ് : എസ്. എൻ. ഡി. പി. യോഗം 90-ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ മഹോത്സവം തുടങ്ങി. 13ന് സമാപിക്കും. എല്ലാദിവസവും രാവിലെ 5 മുതൽ വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് 12ന് അന്നദാനം. 11ന് വൈകിട്ട് ബിംബശുദ്ധി കലശപൂജ, 12ന് വൈകിട്ട് മണ്ഡലപൂജ .ധ്യാനാധിവാസം. 13ന് രാവിലെ 9ന് ഗുരുദേവ വിഗ്രഹപ്രതിഷ്ഠ. വൈകിട്ട് 5.30ന് ദേശതാലപ്പൊലി. 6ന് പുഷ്പാഭിഷേകം, 6.30ന് ദീപാരാധന, ദീപക്കാഴ്ച. പുനഃപ്രതിഷ്ഠാകർമ്മത്തിന് ശിവഗിരിമഠം സാന്ദ്രാനന്ദസ്വാമി, അജേഷ് തന്ത്രി എന്നിവർ മുഖ്യകാർമ്മികത്വവും മേൽശാന്തി സുരേന്ദ്രൻ ശാന്തി സഹകാർമ്മികത്വവും വഹിക്കും.