പന്തളം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ തോന്നല്ലൂർ തെക്ക് ഭാഗത്തുള്ള മൂന്ന് പ്രാർത്ഥനാ യോഗങ്ങളുടെയും മാർത്തമറിയം സമാജങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളപ്പാറവിള സെന്റ് ജോർജ് കുരിശടിയിൽ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും വെച്ചൂട്ടും ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകിട്ട് 6ന് റാസ, നാളെ രാവിലെ 7 .15ന് പ്രഭാത നമസ്‌കാരം, 8 ന് മൂന്നിന്മേൽ കുർബാന 11 ന് ധൂപപ്രാർത്ഥന, 11.30 ന് വെച്ചൂട്ട്.