പന്തളം: പന്തളം നഗരസഭയിലെ കുരമ്പാല 15-ാം വാർഡ് സമ്പൂർണ പാലിയേറ്റീവ് കെയർ വാർഡായി പ്രഖ്യാപിച്ചു. പി.ആർ പി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും,പന്തളം ഇ.കെ.നയനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ ഏരിയാ സെക്രട്ടറിയുമായ വി.പി. രാജശേഖരൻനായർ യോഗം ഉദ്ഘാടനം ചെയ്തു.
സാന്ത്വനം15ാം വാർഡ് പ്രസിഡന്റ് അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻ പ്രമോദ് കുരമ്പാല പ്രഖ്യാപനം നടത്തി. കെ.ഹരി,​ ജോമറ്റ്, ബിനി സുനിൽ, എം.കെ.മുരളീധരൻ, ജയകുമാർ, സുഗതാപ്രമോദ്, സരസ്വതിയമ്മ, പ്രസന്നകുമാരി, എന്നിവർ സംസാരിച്ചു.