മല്ലപ്പള്ളി : മല്ലപ്പള്ളിയിലെ അപകട പരമ്പര തുടരുന്നു. ഇന്നലെ രാവിലെ ജോർജ് മിഷൻ ഹോസ്പിറ്റലിന് സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ റാന്നി, അങ്ങാടി സ്വദേശി കുന്നേൽ വീട്ടിൽ കെവിൻ (20) പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.