07-motta-varghese
മൊട്ട വർഗീസ്

പന്തളം: മുളമ്പുഴ വലിയതറയിൽ വർഗീസ് ഫിലിപ്പിനെ (മൊട്ട വർഗീസ്- 42) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അനവധി കേസുകളിൽ പ്രതിയാണ്. ഇന്നലെ രാവിലെ ആറുമണിയോടെ കുന്നുക്കുഴി മുക്കിന് സമീപമുള്ള വെൺകുളത്ത് വയലിലെ തോട്ടിലായിരുന്നു മൃതദേഹം കിടന്നത്. 2005 മുതൽ മോഷണം, അടിപിടി , അബ്കാരി കേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്. വെളളിയാഴ്ച വൈകിട്ട് ഇയാളും സഹോദരനും നാട്ടുകാരായ ചിലരുമായി സംഘട്ടനമുണ്ടായതായി പൊലീസ് പറഞ്ഞു .വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ്, സയിന്റിഫിക് വിദഗ്ദ്ധർ എന്നിവരെത്തി പരിശോധന നടത്തി. അടൂർഡി.വൈ.എസ്.പി.ആർ. ബിനു, പന്തളംഎസ്.എച്ച് ഒ.എസ്. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ .
ഫിലിപ്പിന്റെയും ലീലാമ്മയുടെ മകനാണ്. സഹോദര ങ്ങൾ: ജോബി, ജോജൻ.