കോന്നി: ജില്ലയിലെ കൊല്ലമുള,പെരുനാട്, വടശേരിക്കര, ചിറ്റാർ സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, എന്നീ വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശങ്ങളായി ഉൾപ്പെടുത്തിയ റിപ്പോർട്ട് തള്ളിക്കളയണമെന്ന് കേരള കോൺഗ്രസ്(എം) കോന്നി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. ഏബ്രഹാം വാഴയിൽ,റഷീദ് മുളന്തറ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മാത്യു നൈനാൻ കെ.എസ്.സി സംസ്ഥാന ജനറൽ സെക്രട്ടറി റിന്റോ തോപ്പിൽ, സന്തോഷ് കുമാർ വി. കെ,ജോർജ്ജ് മോഡി,സജിമോൻ കെ.പി, റെജി തോമസ്, ചെറിയാൻ കോശി, മാത്യു സി.ജോർജ്, രാജീസ് കൊട്ടാരം, അനീഷ് കുമാർ പി. ആർ,രാജൻ ഉതുപ്പാൻ, ജെയിംസ് തോമസ്,ജോയ് കുറ്റിയിൽ,സാം കുട്ടി പി.എസ്,സുമ കണ്ണങ്കര എന്നിവർ പ്രസംഗിച്ചു.