മലയാലപ്പുഴ: പത്തനംതിട്ട മുസിലിയാർ കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി സിവിൽ ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന ജെഫിൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിൽ കോട്ടയം മംഗളം പോളിടെക്‌നിക് കോളേജ് ഒന്നാം സ്ഥാനവും, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് രണ്ടാംസ്ഥാനവും നേടി. വിജയികളായവർക്ക് മന്ത്രി വീണാ ജോർജ് ട്രോഫി സമ്മാനിച്ചു. മുസിലിയാർ ട്രസ്റ്റ് ട്രഷറർ പി. ഐ. ഹബീബ് മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ഡോ.എ.എസ്.അബ്ദുൾ റഷീദ് സംസാരിച്ചു.