kattana-
തേക്കുതോട് ജംഗ്ഷനിലെ കൃഷിയിടത്തിലെ തെങ്ങ് കാട്ടാന പിഴുതിട്ടിരിക്കുന്നു

കോന്നി: തേക്കുതോട് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രി 11 ന് പ്രദേശത്തെ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാന കൃഷിയിടങ്ങളിലും വ്യാപകമായ നാശമുണ്ടാക്കി. തേക്കുതോട് ജംഗ്ഷനിൽ താമസിക്കുന്ന തോമസ് ജേക്കബ് വാനിയത്തിന്റെയും ഞവരക്കൽ മോനാച്ചന്റെയും കോട്ടയ്ക്കൽ വർഗീസിന്റെയും കൃഷിയിടങ്ങളിലെ തെങ്ങുകൾ നശിപ്പിച്ചു.