
പത്തനംതിട്ട : ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി പത്തനംതിട്ട കോടതി കോംപ്ലക്‌സിലുള്ള കോടതികളിലും അടൂർ, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികൾ അതത് താലൂക്കിലുള്ള കോടതികളിലും ജൂൺ 26 ന് നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കും.
ഒത്തു തീർപ്പാകുന്ന ക്രിമിനൽ കേസുകൾ, സെക്ഷൻ 138 എൻ.ഐ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, കുടുംബകോടതി കേസുകൾ, തൊഴിൽ, ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യൂ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകൾ എന്നിവ അദാലത്തിൽ പരിഗണിക്കും. പരാതികൾ അദാലത്തിൽ പരിഗണിക്കാൻ ഫോൺ : 0468 2220141.