പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്റെ വിദേശതൊഴിൽ ധനസഹായ പദ്ധതി പ്രകാരം അഭ്യസ്തവിദ്യരും ഏതെങ്കിലും തൊഴിൽമേഖലയിൽ നൈപുണ്യവും പരിശീലനവും ലഭിച്ച പട്ടികജാതി യുവതീ യുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് യാത്രയ്ക്കും വിസ സംബന്ധമായ ചെലവുകൾക്കുമായി 1,00,000 രൂപ വരെ ധനസഹായം നൽകുന്നു. ഇന്ത്യ പാസ്‌പോർട്ട്, വിദേശതൊഴിൽദാതാവിൽ നിന്നും ലഭിച്ച തൊഴിൽ കരാർ പത്രം, വിസ, ജോയിനിംഗ് റിപ്പോർട്ട് എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വാർഷിക വരുമാനം 2,50,000 രൂപയിൽ താഴെ വരുമാനമുളള 20നും 50നും മദ്ധ്യേ പ്രായമുളളവർക്കാണ് അപേക്ഷിക്കാൻ അർഹത. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടാം. ഫോൺ : 0468 2322712.