പത്തനംതിട്ട: എൽ.ഐ.സി ഓഹരി വില്പന നിറുത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടും പൊതുമേഖലയെ സംരക്ഷിയ്ക്കണമെന്നാവശ്യപ്പെട്ടും ബാങ്ക് എംപ്‌ളോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തിയ സായാഹ്ന ധർണ മുൻസിപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സേതു കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.രഞ്ജു, മുൻ ജില്ലാ സെക്രട്ടറി കെ.ബി.ശിവാനന്ദൻ, ഏരിയാ പ്രസിഡന്റ് കെ.രഘുകുമാർ എന്നിവർ സംസാരിച്ചു.