കോന്നി: പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ. ആവണിപ്പാറ ആദിവാസി കോളനിയിലെ പതിനാറു കാരിയെ പ്രേമം നടിച്ചു പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ കോളനിയിലെ ചന്തു ( 20 ) നെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.