അടൂർ : ഗുരുധർമ്മ പ്രചരണസഭ അടൂർ മണ്ഡലം സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ പുളിങ്കുന്ന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എസ്.യശോധരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. അനിൽ തടാലിൽ, ജഗദമ്മ ശേഖർ, ദിലീപ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.എസ്.യശോധര പണിക്കർ (പ്രസിഡന്റ്), ശശികുമാർ വടക്കടത്തുകാവ് (സെക്രട്ടറി), ദേവരാജൻ മിത്രപുരം (ട്രഷറാർ ) എന്നിവരെ തിരഞ്ഞെടുത്തു.