പത്തനംതിട്ട : ആഗസ്റ്റ് 5, 6,7 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘരൂപീകരണയോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി എ.പി.ജയൻ പരിപാടികൾ വിശദീകരിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി.ആർ.ഗോപിനാഥൻ, ജില്ലാ അസി.സെക്രട്ടറിമാരായ ഡി. സജി, മലയാലപ്പുഴ ശശി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.പി.മണിയമ്മ, അരുൺ കെ.എസ് മണ്ണടി, ജിജി ജോർജ്, അഡ്വ.കെ.ജി.രതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. ആഗസ്റ്റ് 5ന് വൈകിട്ട് 5.30ന് ജില്ലാ സ്റ്റേഡിയത്തിൽ പൊതുസമ്മേളനം നടക്കും. പ്രതിനിധി സമ്മേളനം 6, 7 തീയതികളിൽ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിലാണ്.
സമ്മേളന നടത്തിപ്പിനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കെ.ആർ.ചന്ദ്രമോഹൻ, മുണ്ടപ്പള്ളി തോമസ്, ചിറ്റയം ഗോപകുമാർ, എം.വി.വിദ്യാധരൻ, പി.ആർ.ഗോപിനാഥൻ എന്നിവർ രക്ഷാധികാരികളും ജില്ലാസെക്രട്ടറി എ.പി.ജയൻ പ്രസിഡന്റായും വി.കെ.പുരുഷോത്തമൻപിള്ള സെക്രട്ടറിയായിട്ടുമുളള 101 അംഗ എക്‌സിക്യൂട്ടീവിനെയും യോഗം തിരഞ്ഞെടുത്തു. ഡി.സജി സ്വാഗതവും പി.ആർ.ഗോപിനാഥൻ നന്ദിയും പറഞ്ഞു.