പന്തളം: എസ് എൻ ഡി പിയോഗം 4779-ാം പെരുമ്പുളിക്കൽ ശാഖയിലെ പുനഃപ്രതിഷ്ഠയും താഴികക്കുട പ്രതിഷ്ഠയും പുതിയതായി നിർമ്മിച്ച ക്ഷേത്ര ഓഫീസിന്റെയും തിടപ്പള്ളിയുടെയും ഉദ്ഘാടനവും 10,11,12, തീയതികളിൽ നടക്കും.10ന് രാവിലെ 5.30ന് സ്ഥല ശുദ്ധി പുണ്യാഹം ,ഗണപതിഹോമം, 10ന് വിഗ്രഹഘോഷയാത്ര, വിഗ്രഹം ഏറ്റുവാങ്ങാൻ ചെങ്ങന്നൂരിലേക്ക് പുറപ്പെടും. വൈകിട്ട് 5ന് പ്രാസാദപരിഗ്രഹം, വാസ്തു ഹോമം, വാസ്തു പുണ്യാഹം, അഭിഷേകം, വൈകിട്ട് 5.30ന് വിഗ്രഹഘോഷയാത്ര ഗുരുക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നു. 6ന് ഗുരുദേവ സന്ദേശ സമ്മേളനം പന്തളം യൂണിയൻ വൈസ് ചെയർമാൻ ടി.കെ.വാസവൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര നിർമ്മാണ കമ്മിറ്റി കൺവീനർ ബിനു തിരുവാതിര അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർമാരായ ദിലീപ് വട്ടക്കുന്നിൽ, ശിവജി ഉള്ളന്നൂർ, അനിൽ ഐ സെറ്റ്, രാജീവ് മങ്ങാരം, ഡോ.പുഷ്പാകരൻ, സുകു സുരഭി, ശിവരാമൻ, കുരമ്പാല ശാഖാ പ്രസിഡന്റ്'രാജേഷ് കുരമ്പാല ,പടുക്കോട്ടുക്കൽ ശാഖാ പ്രസിഡന്റ് രാജപ്പൻ ,പബ്ലിസിറ്റി കൺവീനർകെ.കെ.ലിജോ എന്നിവർ പ്രസംഗിക്കും.11ന് രാവിലെ 5.30ന് ഗണപതി ഹോമം, വൈകിട്ട് 5ന് ഗുരുദേവ ദർശന സമ്മേളനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ വനിതാ സംഘം സെക്രട്ടറി സുമാ വിമൽ അദ്ധ്യക്ഷത വഹിക്കം. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, വനിതാ സംഘം പ്രസിഡന്റ് രമണി സുദർശനൻ, പഞ്ചായത്ത് അംഗങ്ങളായ പ്രിയാ ജ്യോതികുമാർ ,ശ്രീവിദ്യ സോമനാഥ്, പൊന്നമ്മ വർഗീസ്, മിനി സജി, സിന്ധു പ്രമോദ്,ലതാ സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കും. 6ന് താഴികക്കുട പ്രതിഷ്ഠ.12ന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, പ്രസാദ പീഠ പ്രദിഷ്ഠകൾ ,പാണി , 10.17നും 10.30നും മദ്ധ്യേമിഥുനം രാശി ശുഭ മുഹൂർത്തത്തിൽ കെ.രതീഷ് ശശി തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുദേവ കൃഷ്ണശിലാവിഗ്രഹ പ്രതിഷ്ഠ .11ന് വിശിഷ്ടാഥികളെ പൂർണകുംഭം നൽകി സ്വീകരിക്കുന്നു.11.10ന് സമർപ്പണ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ഗുരുക്ഷേത്രസമർപ്പണം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശനും ഓഫീസ് ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തിടപ്പള്ളി മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരനും, ആദരവ് ആന്റോ ആന്റണി എംപിയും നിർവഹിക്കും.ഗുരുധർമ്മ പ്രചരണ സഭ ജനറൽ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ഡോ.ഏ.വി. ആനന്ദരാജ് പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്, പഞ്ചായത്ത് മെമ്പർ എ.കെ.സുരേഷ് ,യൂണിയൻ കൗൺസിലർമാരായ ഉദയൻ പാറ്റൂർ, എസ്.ആദർശ്, ബി.സുധാകരൻ, സുരേഷ് മുടിയൂർക്കോണം, ശാഖാ പ്രസിഡന്റ് രഘു പെരുംമ്പുളിക്കൽ എന്നിവർ പ്രസംഗിക്കും.1ന് മഹാപ്രസാദമൂട്ട്, 1.30ന് മാനസജപ ലഹരി. വൈകിട്ട് 7ന് ദീപാരാധന, ദീപക്കാഴ്ച.