പന്തളം : പന്തളത്തെ ആദ്യകാല സി.പി.എം നേതാക്കളിലൊരാളായ സി.കെ.നീലകണ്ഠന്റെ അമ്പത്തിരണ്ടാം ചരമവാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി. എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ലസിത ഉദ്ഘാടനം ചെയ്തു, ബിജു അദ്ധ്യക്ഷനായിരുന്നു. ഏരിയാസെക്രട്ടറി ആർ.ജ്യോതികുമാർ, ഏരിയാ കമ്മിറ്റി അംഗം ടി.ജി. പൊന്നമ്മ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.കെ. മുരളീധരൻ,കെ.കമലാസനൻ പിള്ള, എസ്.രാഘവൻ, രാജ് മോഹനൻ, അജി കുമാർ, അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു,