09-jyothikumar

പന്തളം : ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ പന്തളം ഏരിയാസമ്മേളനം റഹ്മത്തുള്ളാഖാന്റെ അദ്ധ്യക്ഷതയിൽ സി.പി.എം പന്തളം ഏരിയാ സെക്രട്ടറി ആർ.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി പ്രമോദ് കണ്ണങ്കര സ്വാഗതം പറഞ്ഞു. ലോട്ടറി തൊഴിൽ മേഖലയിലേക്ക് അനധികൃതമായി കടന്നുകൂടുന്ന കോർപ്പറേറ്റുകളെ ഒഴിവാക്കുക, തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുക, ലോട്ടറി തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ഏരിയാ ഭാരവാഹികളാ​യി റഹ്മത്തുള്ളാ ഖാൻ (പ്ര​സിഡന്റ്) , ബിജു എം.രാജൻ (വൈസ് പ്ര​സിഡന്റ്), പ്രമോദ് കണ്ണങ്കര (സെക്രട്ടറി), കാർത്തിക സുരേഷ് (ജോ​യിന്റ് സെക്രട്ടറി), എസ്.സ​ന്ദീപ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.