പന്തളം: മുടിയൂർക്കോണം ശ്രീശാസ്താക്ഷേത്രത്തിൽ ഉത്രമഹോത്സവം ആരംഭിച്ചു. 12ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 8 മുതൽ ഭാഗവത പാരായണവും വൈകിട്ട് 5.30ന് സോപാനസംഗീതവും ഉണ്ടായിരിക്കും. 12ന് സേവ സമയത്തു പറയിടാൻ സൗകര്യം ഒരിക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 10ന് ആയില്യംപൂജ, നാഗദൈവങ്ങൾക്കു നൂറുംപാലും, പട്ടാഴി സുജാഭായിയുടെ പുള്ളുവൻപാട്ട്. രാത്രി 7.30ന് പത്തനംതിട്ട മാസ്റ്റർ പ്രണവിന്റെ പുല്ലാങ്കുഴൽ ഫ്യൂഷൻ. 9.15 മുതൽ മുടിയൂർക്കോണം ശ്രീഅയ്യപ്പ തിരുവാതിര സംഘം അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ. 10ന് രാത്രി 7.30ന് ഹരിപ്പാട് തപസ്യ ഡാൻസ് അക്കാദമിയുടെ ഡാൻസ്. 11ന് രാത്രി 7.30 മുതൽ മുടിയൂർക്കോണം 11​ാം കരയോഗത്തിലെ ആദ്ധ്യാത്മിക പഠനകേന്ദ്രവും വനിതാസമാജവും അവതിരിപ്പിക്കുന്ന വിവിധ പരിപാടികൾ. 12ന് സമാപന ദിവസം.ഉച്ചയ്ക്കു 12ന് ഉച്ചപ്പാട്ട്, രാത്രി 7.15ന് മാവേലിക്കര കലാപീഠം ശ്രീനാഥിന്റെ കളമെഴുത്തുംപാട്ടും. 8ന് ആൽത്തറപ്പാട്ടേയ്ക്ക് വിളക്കിനെഴുന്നെള്ളിപ്പ്. 9ന് ആൽത്തറപ്പാട്ട് ഇറക്കിപൂജ, ദീപാരാധന. 9.15ന് താലപ്പൊലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടുകൂടി ദേവന്റെ തിരിച്ചെഴുന്നെള്ളത്ത്. 9.45ന് ആനക്കൊട്ടിലിൽ വലിയ കാണിക്ക, സേവ. 10.30ന് അകത്തേക്കെഴുന്നെള്ളിപ്പ്, പ്രദക്ഷിണം, നടയടപ്പ്. 10.45 മുതൽ തിരുവനന്തപുരം നാട്ടറിവ് അവതരിപ്പിക്കുന്ന തിരുമുടിത്തോറ്റം.