കടമ്പനാട്: ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കടമ്പനാട് മണ്ഡലം പ്രസിഡന്റ് റെജി മാമനെതിരെ വധഭീഷണി മുടക്കിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ കല്ലു കുഴിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ബിജിലി ജോസഫ് ,എം.ആർ ജയപ്രസാദ് ,സി. കൃഷ്ണകുമാർ, മണ്ണടി പരമേശ്വരൻ ,ജി.മനോജ്, ,മണ്ണടി മോഹൻ , രാഹുൽ കൈതക്കൽ ,അoജിത്ത് അടൂർ,ഷാബു ജോൺ, ജോസ് തോമസ് ,കെ. ജി ശിവദാസൻ ,പ്രസന്നകുമാർ, വിമലാ മധു,ഷീല മുരളീ ധരൻ, വത്സമ്മ,രാജു ,ലില്ലി രാജു,എൻ ബാലകൃഷ്ണൻ, ജെറിൻ ജേക്കബ്, സാനു തുവയൂർ തുടങ്ങിയവർ സംസാരിച്ചു.