sndp-youth
ചെങ്ങന്നൂർ എസ്.എൻ.ഡി. പി. യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കരിയർ ഗൈഡൻസ് പ്രോഗ്രാം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗ്ഗീസ് ഉദ്ഘാടന ചെയ്യുന്നു. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, യൂത്ത് മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ്, യൂണിയർ ചെയർമാൻ അനിൽ അമ്പാടി എന്നിവർ സമീപം

ചെങ്ങന്നൂർ: ചെങ്ങന്നൂർ എസ്.എൻ.ഡി. പി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കരിയർ ഗൈഡൻസ് ക്ലാസ് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ വകുപ്പ് ട്രെയിനർ അജി.കെ.ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിലവിളക്കുകൊളുത്തി. യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ കെ.ആർ.മോഹനൻ, മോഹനൻ കൊഴുവല്ലൂർ, വനിതാസംഘം യൂണിയൻ സെക്രട്ടറി റീനാ അനിൽ, ജയപ്രകാശ് ഉണ്ണിത്താൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ദേവദാസ് രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ഷോൺ മോഹൻ, ട്രഷറാർ പ്രസീദ പ്രസാദ്, യൂണിയൻ ധർമ്മസേന കോ- ഓർഡിനേറ്റർ വിജിൻ രാജ്, യൂണിയൻ സൈബർ സേന ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ, യൂണിയൻ വൈദിക യോഗം ചെയർമാൻ സൈജു പി.സോമൻ , ജോ.കൺവീനർ സതീഷ് ബാബു, യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി രാഹുൽ രാജ്, ജോ.സെക്രട്ടറി അരുണിമ എന്നിവർ സംസാരിച്ചു.