അടൂർ: കഴിഞ്ഞ ദിവസം നിര്യാതനായ വാഴവിളയിൽ വി.ജി.അലക്സാണ്ടറിന്റെ (റിട്ട. പ്രഥമ അദ്ധ്യാപകൻ - 93) മൃതദേഹം ഇന്ന് രാവിലെ 7.30 ന് തുവയൂർ വടക്ക് വാഴവിളയിൽ കുടുംബ വീട്ടിലും തുടർന്ന് 9 മണിക്ക് അടൂർ ഗവ.ബോയ്സ് ഹൈസ്കൂളിലും 10 മണിക്ക് ഗാന്ധിസ്മൃതി മൈതാനത്തും തുടർന്ന് അടൂർ എം.ജി റോഡിലെ വാഴവിളയിൽ പേൾഹില്ലിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ടിന് വെള്ളകുളങ്ങര കണ്ണംകോട് മാർത്തോമ്മചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.