
റാന്നി : വില്ലേജിലെ റീസർവ്വേ ഉടൻ പൂർത്തീകരിക്കണമെന്ന് സി.പി.ഐ റാന്നി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. രഞ്ജിത്ത് കേളാശ്ശേരി, മഞ്ജു.എം എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഓയിൽ പാം ഇന്ത്യാ ചെയർമാൻ എം.വി.വിദ്യാധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോജോ കോവൂർ , തെക്കേപ്പുറം വാസുദേവൻ , മണ്ഡലം സെക്രട്ടറി കെ. സതീശ്, ജില്ലാ കൗൺസിലംഗം ബാബുരാജ്, ലിസി ദിവാൻ, മണ്ഡലം കമ്മിറ്റിയംഗം സന്തോഷ് ചാണ്ടി, തൻസീർ കെ.എ, വിപിൻ പൊന്നപ്പൻ , എസ്.എസ്.സുരേഷ് , പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ തെക്കേപ്പുറം വാസുദേവൻ (ലോക്കൽ സെക്രട്ടറി), രഞ്ജിത്ത് കേളാശേരിൽ (അസി: സെക്രട്ടറി).